ക്ലിഫ്ഹൗസ് ഉപരോധത്തിനെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം

Posted on: December 13, 2013 10:27 am | Last updated: December 13, 2013 at 7:30 pm

clif houseതിരുവനന്തപുരം: എല്‍ ഡി എഫ് നടത്തുന്ന ക്ലിഫ്ഹൗസ് ഉപരോധം തങ്ങളുടെ സഞ്ചാര സ്വതന്ത്രം തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഉപരോധം നടക്കുന്നതിനാല്‍ സുരക്ഷ കണക്കിലെടുത്ത് പോലീസ് ബാരിക്കേഡ് ഉര്‍ത്തിയതാണ് ജനങ്ങള്‍ക്ക് തടസ്സമായത്.

ഇന്നലെ സന്ധ്യയെന്ന വീട്ടമ്മ എല്‍ ഡി എഫ് നേതാക്കള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും കഴിയാത്ത ഉപരോധം എന്തിനാണെന്നും ഇങ്ങനെ പോയാല്‍ സമരം നേരിടാന്‍ സ്ത്രീകള്‍ തെരുവിലിറങ്ങുമെന്നും പറഞ്ഞിരുന്നു.