ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: ടി സിദ്ദീഖ്

Posted on: December 13, 2013 7:23 am | Last updated: December 13, 2013 at 7:23 am

വടക്കഞ്ചേരി: മത വര്‍ഗീയ ശക്തികളും ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും കോണ്‍ഗ്രസിനെ രാജ്യവ്യാപകമായി തകര്‍ക്കാന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദീഖ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് വടക്കഞ്ചേരി മണ്ഡ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ടീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വി ഇതിന്റെ ഭാഗമാണ്. തോല്‍വിയുടെ പാഠമുള്‍ക്കൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് താഴെത്തട്ടില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും.
ഉമ്മന്‍ചാണ്ടിയുടെ സുതാര്യമായ ഭരണം തകര്‍ക്കാന്‍ വേണ്ടി നിരന്തരം സമരം ചെയ്യുന്ന പാര്‍ട്ടിമാത്രമായി സംസ്ഥാനത്തെ ഇടത് പക്ഷം മാറിയിരിക്കുകയാണ്. സര്‍ക്കാറിനെതിരായി സംഘടിപ്പിക്കുന്ന നിരന്തര സമരങ്ങളെല്ലാം പരാജയപ്പെടുകയാണ്. പിണറായിയും വി എസും തമ്മില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തവരാണ് സര്‍ക്കാറിനെതിരെ സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് റെജി കെ മാത്യു അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി സി ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് പ്രസിഡന്റുമാരായ പാളയം പ്രദീപ്, ഷാഫി പറമ്പില്‍, ഫ്രാന്‍സീസ് കോമ്പാറ, എ ആണ്ടിയപ്പു, ബാബുമാധവന്‍, എസ് ഇല്യാസ് പ്രസംഗിച്ചു.