സ്വവര്‍ഗരതി: നിര്‍ഭാഗ്യകരമെന്ന് സോണിയ; 1860ലേക്കുള്ള തിരിച്ചുപോക്ക്: ചിദംബരം

Posted on: December 12, 2013 3:25 pm | Last updated: December 13, 2013 at 6:22 am

sonia and chidambaramന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാക്കിയ സുപ്രീം കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പാര്‍ലിമെന്റ് ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും സോണിയ പറഞ്ഞു.

സുപ്രീം കോടതി വിധി 1860കളിലേക്കുള്ള തിരിച്ചുപോക്കാണെന്ന് ചിദംബരം പ്രതികരിച്ചു. ഇതിനെതിരെ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹരജി നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.