Connect with us

Palakkad

കാവശേരിയില്‍ വീടിന്റെ ഓടിളക്കി മോഷണം: അഞ്ച് ലക്ഷവും രണ്ടരപവനും കവര്‍ന്നു

Published

|

Last Updated

ആലത്തൂര്‍: വീടിന്റെ ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് അഞ്ചുലക്ഷവും രണ്ടരപവന്റെ സ്വര്‍ണമാലയും കവര്‍ന്നു. കാവശേരി പത്തനാപുരം സെന്ററില്‍ പച്ചക്കറി കച്ചവടം നടത്തുന്ന പി കെതങ്കപ്പന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി തങ്കപ്പന്റെ ഭാര്യ സരസ്വതി വീടുപൂട്ടി അരകിലോമീറ്റര്‍ അകലെയുള്ള മകന്റെ വീട്ടില്‍ കിടക്കാന്‍ പോയി.
മോഷണം നടക്കുന്ന സമയം വീടിനു പിന്നിലെ ചായ്പില്‍ തങ്കപ്പന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇയാള്‍ ഉറങ്ങമ്പോള്‍ ഏകദേശം പന്ത്രണ്ടായെന്നു പറയപ്പെടുന്നു.
വീടിനോടു ചേര്‍ന്ന് പച്ചക്കറി കട നടത്തുന്നതിനാലാണ് തങ്കപ്പന്‍ ഇവിടെ കിടക്കുന്നത്. മോഷണവിവരം അറിയാതെ പുലര്‍ച്ചെ തങ്കപ്പന്‍ പച്ചക്കറി എടുക്കാന്‍ പുറത്തുപോയിരുന്നു. ബുധനാഴ്ച രാവിലെ ആറിനു മകന്റെ വീട്ടില്‍നിന്നും സരസ്വതി വന്നു വാതില്‍ തുറന്നപ്പോഴാണ് സാധനസാമഗ്രികള്‍ വലിച്ചുവാരിയിട്ട നിലയില്‍ കണ്ടെത്തിയത്.
ഗള്‍ഫിലുള്ള മകന്‍ വന്നശേഷം വീടു പുതുക്കിപണിയുന്നതിനായി ഉണ്ടാക്കിയ പണമാണ് മോഷ്ടിച്ചതെന്ന് സരസ്വതി പറഞ്ഞു. അലമാര കുത്തിപ്പൊളിച്ചാണ് പണവും സ്വര്‍ണവും കവര്‍ന്നിട്ടുള്ളത്. വീടിനു പിറകിലെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തുകടന്നിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
പാലക്കാടുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. എസ്‌ഐ ബോബിന്‍ മാത്യു, എഎസ്എ മോഹനന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Latest