പി എസ് എം ഒ മാഗസിന്‍ പ്രകാശനം ചെയ്തത് കോളജിന് പുറത്ത്‌

Posted on: December 12, 2013 8:01 am | Last updated: December 12, 2013 at 8:01 am

തിരൂരങ്ങാടി: കോളജ് യൂനിയനും പ്രിന്‍സിപ്പലും തമ്മിലുള്ള പോരിനെ തുടര്‍ന്ന് പി എസ് എംഒ കോളജ് മാഗസിന്‍ പ്രകാശനം കോളജിന് പുറത്ത്. കോളജില്‍മാഗസിന്‍ പ്രകാശനത്തിന് അനുമതി പ്രിന്‍സിപ്പല്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പുറത്തുവെച്ച് ചടങ്ങ് നടത്തിയത്.
മാഗസിന്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ പ്രിന്‍സിപ്പലിനെ സമീപിച്ചുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു. റാഗിംഗ് പരാതി നല്‍കിയത് പിന്‍വലിക്കാതെ മാഗസിന്‍ പുറത്തിറക്കാന്‍ അനുവദിക്കുകയില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുകയായിരുന്നുവെന്ന് യൂനിയന്‍ ചെയര്‍മാന്‍ പറഞ്ഞു. സ്റ്റുഡന്റ് എഡിറ്ററായ പ്രിന്‍സിപ്പലിന്റെ മകന്‍ എഡിറ്റര്‍ കുറിപ്പ് മാഗസിനിലേക്ക് നല്‍കിയിട്ടില്ല. യുവജന ക്ഷേമ ബോര്‍ഡ് അംഗം നൗഷാദ് മണ്ണിശ്ശേരി മാഗസിന്‍ പ്രകാശനം ചെയ്തു.