പ്രശ്‌ന പരിഹാരം ആത്മീയതയിലൂടെ മാത്രം: പൊസോട്ട് തങ്ങള്‍

Posted on: December 11, 2013 6:09 pm | Last updated: December 11, 2013 at 6:09 pm

ഷാര്‍ജ: ആധുനിക മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം ആത്മീയത മാത്രമാണെന്ന് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമര്‍ ഫാറൂഖ് അല്‍ ബുഖാരി (പൊസോട്ട് തങ്ങള്‍) അഭിപ്രായപ്പെട്ടു. മഞ്ചേശ്വരം മള്ഹര്‍ കമ്മിറ്റി ഷാര്‍ജയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മള്ഹര്‍ ഷാര്‍ജ കമ്മിറ്റി പ്രസിഡന്റ് മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സി എം എ കബീര്‍ മാസ്റ്റര്‍, പി കെ സി മുഹമ്മദ് സഖാഫി, അബ്ദുല്‍ സമദ് അമാനി പട്ടുവം, നാസര്‍ വാണിയമ്പലം, റഊഫ് റഹ്മാനി, ശബീര്‍ അലി സംസാരിച്ചു.
23 വര്‍ഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന സിറാജ് ഷാര്‍ജ പ്രാദേശിക പ്രതിനിധി അബ്ദുര്‍റഹ്മാന്‍ മണിയൂരിന് ഐ സി എഫ്, ആര്‍ എസ് സി ഉപഹാരം പൊസോട്ട് തങ്ങള്‍ നല്‍കി.