Connect with us

Wayanad

വിദ്യാര്‍ഥികള്‍ ആശയ വിനിമയത്തിന് നൂതനോപാധികള്‍ കണ്ടെത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Published

|

Last Updated

കല്‍പറ്റ: സര്‍ഗാത്മക ജീവിതത്തിന്റെ നിര്‍മാണം എന്ന പ്രമേയത്തില്‍ ദാറുല്‍ഫലാഹ് ദഅ്‌വാ കോളജിന് കീഴില്‍ ആരംഭിക്കുന്ന ഫഌഷ് എഴുത്തുകൂട്ടം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്തു. കലയുമായുള്ള അതിനിധിവേശങ്ങള്‍ക്ക് വിദ്യാര്‍ഥി ജീവിതത്തെ കരക്കടുപ്പിക്കാനാവുമെന്നും ആശയ വിനിമയത്തിന്റെ പുതിയ ലോകത്ത് വിദ്യാര്‍ഥി ജീവിതത്തെ കരക്കടുപ്പിക്കാമെന്നും ആശയ വിനിമയ ലോകത്ത് വിദ്യാര്‍ഥികള്‍ നൂതനോപാധികള്‍ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദാറുല്‍ഫലാഹ് പ്രിന്‍സിപ്പല്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇംദാദുത്വലബ അസോസിയേഷന്‍ ഓഫീസ് കമ്പ്യൂട്ടര്‍വത്കരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മവും പ്രസിഡന്റ് നിര്‍വഹിച്ചു. ഇ എം എ ആരിഫ് ബുഖാരി ക്ലാസിന് നേതൃത്വം നല്‍കി. സയ്യിദ് ഫസല്‍ തങ്ങള്‍ കൊടുവള്ളി, ബഷീര്‍ സഅദി നെടുങ്കരണ, സ്വാലിഹ് നൂറാനി, ഷറഫുദ്ദീന്‍ മാസ്റ്റര്‍, സലാം സഖാഫി, ഫിറോസ് ബുഖാരി, ഹാഫിള് മുഹമ്മദലി സഖാഫി മുണ്ടക്കുറ്റി എന്നിവര്‍ പ്രസംഗിച്ചു. കെ എസ് മുഹമ്മദ് സഖാഫി സ്വാഗതവും ഉമര്‍ സഖാഫി ചെതലയം നന്ദിയും പറഞ്ഞു.

Latest