കോഴിക്കോട് ജയിലില്‍ നിന്നു വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി

Posted on: December 10, 2013 4:09 pm | Last updated: December 11, 2013 at 7:19 am

mobileകോഴിക്കോട്: കോഴിക്കോട് ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പൊതുകുളിമുറിയുടെ പരിസരത്ത് കുഴിച്ചിട്ട നിലയിലാണ് ഫോണ്‍ കണ്ടത്. ജയില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെടുത്തത്. എംടിഎസ്സിന്റെ അടിസ്ഥ മാതൃകയിലുള്ള ഫോണ്‍ സിം കാര്‍ഡ് സഹിതമാണ് കുഴിച്ചിട്ടിരുന്നത്. ജയില്‍ അധികൃതര്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസവും ജയിലിനുള്ളില്‍ നിന്ന് ഒരു ഫോണ്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഉപയോഗിക്കുന്ന സെപ്റ്റിക് ടാങ്ക് പൈപ്പില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്.