Connect with us

Kerala

സ്വര്‍ണക്കടത്ത്: നടി മൈഥിലിയെ സിബിഐ ചോദ്യം ചെയ്യും

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കൂടുതല്‍ സിനിമാ താരങ്ങളിലേക്ക് നീങ്ങുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നടി മൈഥിലിയ്ക്ക് സിബിഐ നോട്ടീസ് നല്‍കി. മുന്‍ മിസ് സൗത്ത് ഇന്ത്യയും പ്രമുഖ മോഡലുമായ ശ്രവ്യ സുധാകറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസയച്ചത്. ശ്രവ്യയ്ക്ക് ഫൈസിനെ പരിചയപ്പെടുത്തിയത് മൈഥിലിയാണെന്ന ശ്രവ്യ മൊഴി നല്‍കിയെന്നാണ് വിവരം.