Connect with us

Kerala

ഫയാസ് തന്റെ അടുത്ത സുഹൃത്തെന്ന് ശ്രാവ്യ സുധാകരര്‍

Published

|

Last Updated

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസ് തന്റെ അടുത്ത സുഹൃത്താണെന്നാണ് മിസ് സൗത്ത് ഇന്ത്യ ശ്രവ്യ സുധാകര്‍ സി ബി ഐക്ക് മൊഴി നല്‍കി. ഫയാസുമാന്നിച്ച് നിരവധി തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ശ്രവ്യ കസ്റ്റംസിനോട് വെളിപ്പെടുത്തി.

വിദേശത്ത് സ്റ്റേജ് ഷോയ്ക്കിടെയാണ് താന്‍ ഫയാസിനെ പരിചയപ്പെട്ടത്. മറ്റൊരു പ്രമുഖ നടിയാണ് തന്നെ ഫയാസിനു പരിചയപ്പെടുത്തിയത്. ഒരു മാസത്തില്‍ അഞ്ചു തവണയില്‍ കൂടുതല്‍ ഫയാസുമായി വിദേശയാത്ര നടത്തിയിട്ടുണ്ട്. ഫയാസുമൊന്നിച്ച് കേരളത്തിലും എത്തിയിട്ടുണ്ട്. ദിലീപ് നായകനായ ശൃംഗാരവേലനില്‍ നായികയാക്കാമെന്നു പറഞ്ഞ് ഫയാസ് തന്നെ സമീപിച്ചിരുന്നു. എന്നാല്‍ വളരെ ചെറിയ വേഷം മാത്രമാണ് തനിക്കു ലഭിച്ചത്. ഇക്കാര്യത്തില്‍ താന്‍ ഫയാസുമായി പിണങ്ങി. എന്നാല്‍ പിന്നീട് മാപ്പു പറഞ്ഞ് കൂടെക്കൂടിയ ഫയാസ് അടുത്ത സിനിമയില്‍ നല്ല വേഷം തരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവെന്നും ശ്രവ്യ പറഞ്ഞു.

ഇപ്പോഴും ഫയാസ് തന്റെ അടുത്ത സുഹൃത്താണെന്നും അയാള്‍ സ്വര്‍ണം കടത്തിയിരുന്നതായി തനിക്ക് അറിയില്ലായിരുന്നുവെന്നും ശ്രവ്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എട്ടുമണിക്കൂറോളം സി ബി ഐ ശ്രവ്യയെ ചോദ്യം ചെയ്തു. ഫയാസ് ഇവരെ ഉപയോഗിച്ച് മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നു. കേസുമായി ബന്ധപ്പെട്ട് ഫയാസും ശ്രവ്യയുമായുള്ള ടെലിഫോണ്‍ സംസാരത്തിന്റെ രേഖകള്‍ സി ബി ഐ പിടിച്ചെടുത്തു.

ശ്രവ്യയുടെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.ഇന്നു വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് സി ബി ഐ ശ്രവ്യക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

കാണിച്ച് സി ബി ഐ ശ്രവ്യക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest