ബി ജെ പി പ്രവര്‍ത്തകന്റെ കൊലപാതകം: ഡി വൈ എഫ് ഐ സംസ്ഥാന നേതാവ് അറസ്റ്റില്‍

Posted on: December 10, 2013 9:41 am | Last updated: December 10, 2013 at 10:58 am

criminal1കണ്ണൂര്‍: പയ്യന്നൂരിലെ ബി ജെ പി പ്രവര്‍ത്തകന്‍ വിനോദ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ ഡി വൈ എഫ് ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സന്തോഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഒന്നാം പ്രതിയാണ് സന്തോഷ്. കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുന്ധിച്ച പരിപാടികള്‍ക്ക് പോവുകയായിരുന്നു ബി ജെ പി പ്രവര്‍ത്തകരും സി പി എം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷമാണ് വിനോദ് കുമാറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

പോലീസ് തിരയുന്ന എസ് എഫ് ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശി ഒളിവിലാണ്. ഡി വൈ എഫ് ഐ പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് എ വി രഞ്ജിത്തിനെ നേരത്തെ അറസ്‌റ് ചെയ്തിരുന്നു.

ഡി വൈ എഫ് ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ വി ഇ രാഗേഷ്, ഗലീഷ് കോത്തായിമുക്ക്, നന്ദനന്‍ അന്നൂര്‍, സുര ചീറ്റ, നിഖില്‍ പെരുമ്പ, അനൂപ് രാമന്തളി, രമീഷ് കക്കംപാറ എന്നിവരടക്കം 15 പേര്‍ക്കെതിരെയാണ് കേസ്. പയ്യന്നൂര്‍ സി ഐഅബ്ദുള്‍റഹീമിനാണ് അന്വേഷണച്ചുമതല.