ടി പി വധക്കേസ് പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചത് പോലീസ് സ്ഥിരീകരിച്ചു

Posted on: December 9, 2013 4:13 pm | Last updated: December 9, 2013 at 11:49 pm

kodi suniകോഴിക്കോട്: ജി്ല്ലാ ജയിലില്‍ കഴിയുന്ന ടി പി ചന്ദ്രശേഖരന്‍ കേസില്‍ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍ കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പ്രധാനമായും രണ്ട് സിം കാര്‍ഡുകള്‍ സംന്ധിച്ച വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. മുഹമ്മദ് ഷാഫിയും കിര്‍മാണി മനോജും ടി പി വധത്തിലെ ഗൂഢാലോചനക്ക് ഉപയോഗിച്ച ഫോണ്‍ ജയിലിനുള്ളിലും ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടത്തി. കിര്‍മാണ് മനോജി പതിനായിരത്തോളം കോളുകളാണ് ജയിലില്‍ നിന്നും വിളിച്ചിട്ടുള്ളത്. മാഹി സ്വദേശികളായ ഫൈസല്‍, അജേഷ് എന്നിവരുടെ പേരിലുള്ളതാണ് സിം കാര്‍ഡുകള്‍. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്.