33 വര്‍ഷം അല്‍ ഐനില്‍ ഇമാമായിരുന്ന അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്യാതനായി

Posted on: December 9, 2013 12:09 am | Last updated: December 9, 2013 at 12:27 am

അല്‍ ഐന്‍: 33 വര്‍ഷം അല്‍ ഐന്‍ മുറൈജിബില്‍ ഇബ്‌നു അബ്ബാസ് മസ്ജിദില്‍ ഇമാമായിരുന്ന കുറ്റിപ്പുറം മാണൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നാട്ടില്‍ നിര്യാതനായി. അല്‍ ഐന്‍ സെന്‍ട്രല്‍ എസ് വൈ എസ് ഉപാധ്യക്ഷന്‍ അല്‍ ഐന്‍ എസ് വൈ എസ് ഹജ്ജ് കമ്മിറ്റി കണ്‍വീനര്‍, അഡൈ്വസര്‍ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നാല് വര്‍ഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയത്. അവിടെ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അല്‍ ഐനിലെ മതരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. അല്‍ ഐനിലെ മലയാളികള്‍ക്ക് ഖുര്‍ആന്‍ ഹദീസ് പഠിപ്പിക്കുന്നയെന്നത് അദ്ദേഹത്തിന്റെ സേവനമേഖലയായിരുന്നു.
പരേതരായ മരേങ്ങാട് മുഹമ്മദ്-ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: പാലക്കാട് പട്ടുശ്ശേരി ചിരാപറമ്പില്‍ മൊയ്തുണ്ണി മുസ്‌ലിയാരുടെ മകള്‍ മറിയം. സഹോദരങ്ങള്‍: ആലിക്കുട്ടി, ഹൈദര്‍ മുസ്‌ലിയാര്‍, മുഹമ്മദ് കുട്ടി, അബ്ദുസ്സലാം, ഗഫൂര്‍ (മൂവരും അല്‍ ഐന്‍), ഫാത്തിമ, സൈനബ.
മയ്യിത്ത് ഇന്ന് (തിങ്കള്‍) രാവിലെ 10ന് മാണൂര്‍ താഴെ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അല്‍ ഐന്‍ ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.