ബി ജെ പി പിന്തുണക്കായി സമീപിച്ചുവെന്ന് കെജ്‌രിവാള്‍

Posted on: December 8, 2013 8:41 am | Last updated: December 8, 2013 at 8:47 am

kejrivalന്യൂഡല്‍ഹി: ബി ജെ പി നേതാക്കള്‍ പിന്തുണക്കായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ സമീപിച്ചതായി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍. എന്നാല്‍ തങ്ങള്‍ ആരെയും പിന്തുണക്കില്ലെന്നും കോണ്‍ഗ്രസും ബി ജെ പിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ തൂക്കുസഭയായിരിക്കും വരികയെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറഞ്ഞിരുന്നത്. ബി ജെ പിയായിരുക്കും ഏറ്റവും വലിയെ ഒറ്റകക്ഷിയെന്നായിരുന്നു പ്രവചനങ്ങള്‍. ഇതാണ് പിന്തുണക്കായി ആം ആദ്മി പാര്‍ട്ടിയെ സമീപിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത്.