പാശ്ചാത്യ ഭക്ഷണരീതി ക്യാന്‍സര്‍ വ്യാപകമാക്കും

Posted on: December 8, 2013 7:00 am | Last updated: December 8, 2013 at 7:19 am

തൃപ്രയാര്‍: പാശ്ചാത്യ ഭക്ഷണരീതി സ്വീകരിക്കാനുള്ള കേരളീയ മനസ്സ് ക്യാന്‍സര്‍ വ്യാപകമൂകുന്നതിന് കാരണമാകുന്നതായി ആഗോള ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍ അഭിപ്രായപ്പെട്ടു.
പുകയിലയും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നവര്‍ ക്യാന്‍സര്‍ രോഗം സ്വയം സ്വീകരിക്കുകയാണെന്നും ചിട്ടയാര്‍ന്ന ജീവിതരീതികളിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാനാകുമെന്നും ഡോ. ഗംഗാധരന്‍ പറഞ്ഞു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലും നാട്ടിക ഗ്രാമപഞ്ചായത്തും നാട്ടിക ഗവ. പ്രാഥമിക ആരോഗ്യകേന്ദ്രവും സംയുക്തമായി, മതിലകം ഹെല്‍ത്ത് എയ്ഡും ഐഡിയല്‍ യൂത്ത് കോര്‍ നാട്ടികയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്യാന്‍സര്‍ രഹിത ഗ്രാമം എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ഡോ. ഗംഗധരന്‍. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ സി എ മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ പുളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.