മാനസികാരോഗ്യ കേന്ദ്രത്തിലെ വിളവെടുപ്പ് ആവേശം പകര്‍ന്നു

Posted on: December 8, 2013 7:17 am | Last updated: December 8, 2013 at 7:17 am

തൃശൂര്‍: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ 1 . 80 ഏക്കറില്‍ ആത്മ പദ്ധതിയുടെ മേല്‍ നോട്ടത്തില്‍ നടപ്പാക്കിയ വാഴ, ചേന, കോളിഫഌവര്‍, കാബേജ് കൃഷിയിടങ്ങള്‍ പി.സി. ചാക്കോ എം.പി സന്ദര്‍ശിച്ചു. ചേനയുടെ വിളവെടുപ്പ് ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ ജി ഓമന, ആത്മ പ്രോജക്ട് ഡയറക്ടര്‍ മേഴ്‌സി തോമസ്, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ റോസ് പോള്‍,മാനസികാരോഗ്യ കേന്ദ്രം ഹോസ്പിറ്റല്‍ സൂപ്രണ്ട് ടി പി ശ്രീദേവി, മറ്റു ആശുപത്രി ജീവനക്കാര്‍ , കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വിളവെടുത്ത കാര്‍ഷിക ഉത്പന്നങ്ങള്‍ ആശുപത്രിയിലെ അന്തേവാസികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും.