Connect with us

Kasargod

തളങ്കര ഇരട്ടക്കൊല: പ്രതികള്‍ കുറ്റക്കാര്‍; വിധി നാളെ

Published

|

Last Updated

കാസര്‍കോട്: പ്രമാദമായ തളങ്കര ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി.
ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ ദണ്ഡുപാളയത്തെ ദൊഢഹനുമ (45), പുതുക്കോളി വെങ്കിടേഷ്(47), മുനികൃഷണ(43), നല്ലതിമ്മ(43), ദൊഢഹനുമയുടെ ഭാര്യ ലക്ഷ്മി(45) എന്നിവരെയാണ് ജില്ലാ സെഷന്‍സ് ജഡ്ജി എം ജെ ശക്തിധരന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആറ് മുതല്‍ ഒമ്പത് വരെ പ്രതികളായ കൃഷ്ണഡു(35), പത്മ(43), സാവിത്രി(37), വെങ്കിടേഷ് എന്ന രമേശ്(53) എന്നിവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.
1998 ഫെബ്രുവരി 23 നാണ് തളങ്കര ഖാസിലൈനിലെ അബ്ദുല്ലയുടെ ഭാര്യ പി എസ് ബിഫാത്വിമ(58), വീട്ടുജോലിക്കാരി തമിഴ്‌നാട് സ്വദേശിനി ശെല്‍വി(16) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക്ക് കയര്‍ കൊണ്ട് കഴുത്ത് മുറുക്കിക്കൊന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ തുമ്പുണ്ടാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിയിരുന്നു.
നിരവധി കൊലക്കേസുകളില്‍ പ്രതികളായ കര്‍ണാടക, ദണ്ഡുപാളയത്തെ കുപ്രസിദ്ധ ക്രിമിനല്‍ സംഘം കര്‍ണാടകയില്‍ പിടിയിലായതോടെയാണ് തളങ്കര ഇരട്ടക്കൊലക്കേസും തെളിഞ്ഞത്. പ്രതികളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് കാസര്‍കോട്ടെത്തിക്കുകയായിരുന്നു. പ്രതികളായ നാല് സ്ത്രീകളും കര്‍ണാടകയില്‍ നടന്ന കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്നവരാണ്.
പകല്‍ സമയത്ത് സ്ത്രീകളുടെ നേതൃത്വത്തില്‍ തളങ്കര, ഖാസിലൈനില്‍ പഴയസാധനങ്ങള്‍ വാങ്ങാനെത്തിയ പ്രതികള്‍ രാത്രിയിലെത്തി ഇരട്ടക്കൊല നടത്തി ബീഫാത്വിമയുടെ ദേഹത്തും വീട്ടിലുമുണ്ടായിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. തളങ്കരയെ നടുക്കിയ ഈ കൊലക്കേസിന് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി