Connect with us

Malappuram

ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ഗൗരവമായി കാണണം: മുസ്‌ലിം ലീഗ്‌

Published

|

Last Updated

മലപ്പുറം: ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് മുസ്‌ലിം ലീഗ്. മുന്നണി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിന് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട്ട് ചേര്‍ന്ന നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ലീഗിന്റെ മന്ത്രിമാരും പങ്കെടുത്തു.
രാഷ്ട്രീയ സാഹചര്യങ്ങള്‍ മുസ്‌ലിം ലീഗ് യഥാസമയം വിലയിരുത്തുന്നുണ്ട്. ഇവ യു ഡി എഫ് യോഗത്തില്‍ ഉന്നയിക്കും. രാഹുല്‍ ഗാന്ധിക്കെതിരെ ഇ ടി മുഹമ്മദ് ബശീര്‍ നടത്തിയ പരാമര്‍ശം പോസിറ്റീവ് ആയി കാണ്ടാല്‍ മതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ദേശീയ പാതാ വികസനത്തില്‍ ഇരകളുടെ വിശ്വാസം നേടിയെടുക്കണം. ഭൂമി വില സംബന്ധിച്ച് ധാരണയുണ്ടായതിനു ശേഷമേ സര്‍വേ നടപടികള്‍ ആരംഭിക്കാന്‍ പാടുള്ളു. ലീഗ് മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായമാണെന്നും യോഗം വിലയിരുത്തി.