കോഴിക്കോട് ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി

Posted on: December 7, 2013 3:29 pm | Last updated: December 8, 2013 at 12:47 am

NOKIA OLDകോഴിക്കോട്: മൊബൈല്‍ വിവാദം ഉയര്‍ന്ന കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ടി പി വധക്കേസ് പ്രതികള്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൈപ്പ് വൃത്തിയാക്കുന്നതിനിടെ പൈപ്പില്‍ നിന്നാണ് ജയില്‍ അധികൃതര്‍ മൊബൈല്‍ കണ്ടെത്തിയത്. ഫോണില്‍ സിംകാര്‍ഡ് ഉണ്ടായിരുന്നില്ല. ഫോണ്‍ പൊലീസിന് കൈമാറി.

ടി.പി.വധക്കേസ് പ്രതികള്‍ ജയിലില്‍ ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകള്‍ വിവാദം സൃഷ്ടിക്കുന്നതിനിടയിലറാണ് ഫോണ്‍ കണ്ടെത്താനായത്. വിവാദത്തെ തുടര്‍ന്ന് അധികൃതര്‍ ജയലില്‍ റെയ്ഡുകള്‍ നടത്തിയിരുന്നുവെങ്കിലും ഫോണുകള്‍ ലഭിച്ചിരുന്നില്ല.