Connect with us

Thrissur

മാലിന്യത്തിന് പരിഹാരമായില്ല: വാഗ്ദാനം പാലിച്ചില്ലെന്ന് പരാതി

Published

|

Last Updated

മാള: വലിയ പറമ്പിലെ ഹോളിഗ്രേയ്‌സ് അക്കാദമിയില്‍ നിന്നും കാന്റീനില്‍ നിന്നും മലിനജലം പുറന്തള്ളുന്നത് നിര്‍ത്തലാക്കാമെന്ന് അക്കാദമി ചെയര്‍മാന്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്ന് പരാതി. അക്കാദമിക്ക് സമീപ്പമുള്ള കൃഷി ചെയ്യുന്ന പാടശേഖരത്തിനടുത്ത് ചെറിയൊരു കുഴികുത്തിയാണ് നൂറ് കണക്കിന് അധ്യാപകരും വിദ്യാര്‍ഥികളും മലിനജലം പുറത്തുവിടുന്നത്.
കുഴിയില്‍ മലിനജലം നിറഞ്ഞ് കവിഞ്ഞ് തോട്ടിലൂടെ ഒഴുകി പാടശേഖരത്തില്‍ വരെ എത്തുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം ഉയരുന്നുണ്ട്. ഇതിന് സമീപമാണ് സ്‌കൂള്‍ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്.
അക്കാദമി സ്ഥാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മാലിന്യപ്ലാന്റ് സ്ഥാപിക്കാത്തതാണ് പ്രശ്‌നമെന്ന് നാട്ടുകാര്‍ പറയുന്നു. മാള ഗ്രാമപഞ്ചായത്ത് അക്കാദമി ചെയര്‍മാന് നല്‍കിയ നോട്ടീസില്‍ മലിനജല ട്രീറ്റ്‌മെന്റ്പ്ലാന്റിന്റെ പണിപൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ അക്കാദമിയുമായി നടത്തിയ ചര്‍ച്ചയില്‍ നവംബര്‍ 30 നകം പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാമെന്ന് അക്കാദമി ചെയര്‍മാന്‍ ലെറ്റര്‍ ഹെഡിന്‍ ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ഈ വാഗ്ദാനം നടപ്പായില്ല. സി ബി എസ് ഇ കലോല്‍സവം വരുന്ന സമയമാണിത്. പ്രശ്‌നപരിഹാരം പെട്ടെന്നുണ്ടായില്ലെങ്കില്‍ സ്‌കൂളിനുമുമ്പില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ബി ജെ പി മാള പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

Latest