മണ്ടേലയുടെ സംസ്‌കാരം ഈ മാസം 15ന്

Posted on: December 7, 2013 8:42 am | Last updated: December 7, 2013 at 12:39 pm

Mandela_May_2012_2522852bജോഹന്നാസ്ബര്‍ഗ്: അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ സംസ്‌കാരം 15ന് നടക്കും. പശ്ചിമ ദക്ഷിണാഫ്രിക്കയിലെ ക്യൂനുവിലാണ് മണ്ടേലക്ക് അന്ത്യവിശ്രമം ഒരുക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു. ജോഹന്നാസ് ബര്‍ഗിലെ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ അനുശോചന ചടങ്ങുകള്‍ സംഘടിപ്പിക്കും.

ഡിസംബര്‍ ആറിന് പ്രാദേശികസയമയം രാത്രി 8.30നായിരുന്നു മണ്ടേല മരണപ്പെട്ടത്. ശ്വാസകോശരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.