ജനസമ്പര്‍ക്ക പരിപാടി ഇന്ന് ആലപ്പുഴയില്‍

Posted on: December 7, 2013 7:45 am | Last updated: December 7, 2013 at 11:59 pm

janasambarkam-2ആലപ്പുഴ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന് ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തില്‍ നടക്കും. 6,318 അപേക്ഷകള്‍ മുന്‍കൂട്ടി ലഭിച്ചിട്ടുണ്ട്. ഇതില്‍ക്കൂടുതല്‍ പേര്‍ മുഖ്യമന്ത്രിയെ പരാതി അറിയിക്കാന്‍ എത്തുമെന്നാണ് അറിയുന്നത്. പരാതികള്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പരിഗണിക്കുക. ബി പി എല്‍ കാര്‍ഡിനുള്ള അപേക്ഷകളാണ് ഏറ്റവും കൂടുതല്‍.

ഒമ്പത് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. അവശരായ രോഗികള്‍ നേരിട്ട് എത്തേണ്ടതില്ല. പകരം അപേക്ഷയോടൊപ്പം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. കനത്ത സുരക്ഷയില്‍ നടക്കുന്ന പരിപാടിയുടെ സുരക്ഷാചുമതല എസ് പി ഉമാ മീണക്കാണ്. 2,500 പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.