യൂറോപ്പില്‍ കനത്ത പ്രളയം; നിരവധി മരണം

Posted on: December 6, 2013 11:58 pm | Last updated: December 6, 2013 at 11:58 pm

flooലണ്ടന്‍: വടക്കന്‍ യുറോപ്പില്‍ കൊടുങ്കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഏഴ് പേര്‍ മരിച്ചു. ഹാംബര്‍ഗില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ വീടൊഴിഞ്ഞുപോയി. ഇവിടെ വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. സേവര്‍ എന്ന് പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് പോര്‍ജില്‍ ആഞ്ഞുവീശിയതിനെത്തുടര്‍ന്ന് മരംകാറിന് മേല്‍ കടപുഴകി വീണ് മൂന്ന് പേര്‍ മരിച്ചു. കാറ്റ് വീശിയടിച്ചിതിനെത്തുടര്‍ന്ന് സ്വീഡനിലും ഡെന്‍മാര്‍ക്കിലും രണ്ട് പേര്‍ മരിച്ചു.
ബെര്‍ലിന്‍ തെഗല്‍, കോപന്‍ഹാഗന്‍ എന്നീ വിമാനത്താവളങ്ങളില്‍നിന്നും മറ്റ് നിരവധി ചെറു വിമാനത്താവളങ്ങളില്‍നിന്നുമായി നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ജര്‍മിനിയിലും സ്‌കാന്‍ഡിനേവിയയിലും നിരവധി റെയില്‍-കടത്ത് ബോട്ട് സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ നോര്‍ഫ്‌ളോക്ക്, സുഫ്‌ളോക്ക് എന്നിവിടങ്ങളിനിന്നായി 10,000ത്തോളം പേരെ കുടിയൊഴിപ്പിച്ചു. തീരപ്രദേശത്തെ നിരവധി വീടുകള്‍ കടലാക്രമണത്തിനിരയായി. വടക്കന്‍ ജര്‍മിനിയില്‍ 150 കി.മീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. പോളണ്ടില്‍ നാല് ലക്ഷത്തോളം വീടുകില്‍ വൈദ്യുതി മുടങ്ങി. സ്വീഡനിലും നോര്‍വേയിലും ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വന്‍ തോതില്‍ വ്യാപാരം നടക്കുന്ന ഹാംബര്‍ഗ് തുറമുഖം കഴിഞ്ഞ രാത്രിയോടെ അടച്ചിട്ടിരിക്കുകയാണ്. ഹാംബര്‍ഗിലെ പ്രമുഖ മത്സ്യ മാര്‍ക്കറ്റും വെള്ളത്തിനടിയിലായിരിക്കുകയാണ്.