Connect with us

National

വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്ന ബില്‍ രാഷ്ട്രീയ നേട്ടത്തിനല്ലെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുന്നതിനുള്ള ബില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രിയ ലാഭത്തിനുവേണ്ടിയുള്ളതല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഇത് വോട്ട് തട്ടിയെടുക്കാനുള്ള രാഷ്ട്രീയ ഗിമ്മിക്കല്ല. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്തിന്റെ പലഭാഗത്തും വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കുവാന്‍ രാജ്യത്തിന് ബാധ്യതയുണ്ട്. മുസാഫര്‍നഗര്‍ കലാപം ചൂണ്ടുപലകയാണ്. ബില്ല് നിയമമാകുന്നതോടെ കലാപങ്ങള്‍ നിയന്ത്രിക്കുവാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിനായുള്ള ബില്ലിനെതിരെ ശക്തമായ വിമര്‍ശനമാണ് നരേന്ദ്ര മോഡിയും ജയലളിതയും അടക്കമുള്ള മുഖ്യമന്ത്രിമാര്‍ ഉയര്‍ത്തിയത്. ബില്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന് മോഡി വിമര്‍ശിക്കുമ്പോള്‍ ഇത് ഫെഡറല്‍ സമ്പ്രദായത്തെ തകര്‍ക്കുമെന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വാദം.

Latest