മധുരയില്‍ പ്രതികള്‍ക്ക് നേരെ ബോംബേറ്;ഒരാള്‍ കൊല്ലപ്പെട്ടു

Posted on: December 5, 2013 6:19 pm | Last updated: December 5, 2013 at 6:19 pm

bombമധുര: തമിഴ്‌നാട്ടിലെ മധുരയില്‍ കോടതിയില്‍ ഹാജരായ ശേഷം മടങ്ങുകയായിരുന്ന സ്‌ഫോടനക്കേസ് പ്രതികള്‍ക്ക് നേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയായ മുതു വിജയനാണ് കൊല്ലപ്പെട്ടത്. കൂട്ടുപ്രതികളായ വിഗ്നേഷ്, സോണയ്യ, മുനീഷ് കൂമാര്‍, അര്‍ജ്ജുന്‍ എന്നിവരെ പരിക്കുകളോടെ മധുരയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്വാതന്ത്ര സമര സേനാനിയായ മുതുരാമലിംഗ തേവരുടെ ജന്‍മദിനാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടാനിടയായ കേസിലെ പ്രതികളാണ് ആക്രമിക്കപ്പെട്ടത്. കോടതിയില്‍ ഹാജരായ ശേഷം രണ്ടുബൈക്കുകളിലായി മടങ്ങുകയായിരുന്ന പ്രതികളെ ഇരുപതോളം ആളുകള്‍ ചേര്‍ന്ന് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വടിവാളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.