ലോഡ്ജില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി തീരുമാനമല്ലെന്ന് കെ സി അബു

Posted on: December 5, 2013 12:42 pm | Last updated: December 5, 2013 at 12:42 pm

കോഴിക്കോട്: ഏതെങ്കിലും ലോഡ്ജില്‍ വിരലിലെണ്ണാവുന്ന ആളുകള്‍ യോഗം ചേര്‍ന്ന് പാര്‍ട്ടി തീരുമാനമെന്ന് പറഞ്ഞ് അഭിപ്രായം പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോഴിക്കോട് ഡി സി പ്രസിഡന്റ് കെ സി അബു. ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന ഐ ഗ്രൂപ്പുകാര്‍ കൂലിത്തല്ലുകാരെപ്പോലെയാണ് പെരുമാറുന്നത്. തിരുവഞ്ചൂരിനെ താഴെയിറക്കാമെന്ന് ആരും സ്വപ്‌നം കാണേണ്ട. കെ സുധാകരന്റെ പത്രസമ്മേളനം അച്ചടക്കലംഘനമാണെന്ന് കാണിച്ച് ഹൈക്കമാന്റിന് പരാതി നല്‍കുമെന്നും അബു പറഞ്ഞു.