സെന്‍സെക്‌സില്‍ കുതിപ്പ്; 21,000 കടന്നു

Posted on: December 5, 2013 11:04 am | Last updated: December 5, 2013 at 11:04 am

Sensex-up446മുംബൈ: ബി ജെ പിക്ക് അനുകൂലമായ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വിപണിക്ക് അനുകൂലമായി. ഇന്ന് വ്യാപാരമാരംഭിച്ച ഉടന്‍ 400 പോയിന്റ് സെന്‍സെക്‌സ് സൂചിക നേട്ടം കൈവരിച്ചു. 419 പോയിന്റ് കടന്ന സെന്‍സെക്‌സ് 21,000 പോയിന്റ് മറികടന്നു. നിഫ്റ്റിക്ക് 128 പോയിന്റിന്റെ നേട്ടം ഉണ്ടായി. റിയല്‍ എസറ്റേറ്റ്, ബാങ്കിംഗ് എന്നീ മേഖലകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി രേഖപ്പെടുത്തിയ ഇടിവിന് ശേഷമാണ് വിപണിയിലെ ഉണര്‍വ്.