Connect with us

Malappuram

കാലിക്കറ്റ് അത്‌ലറ്റിക് മീറ്റ്: ലിജോ മാണിക്ക് റെക്കോര്‍ഡ്

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റിന് തുടക്കമായി. ആദ്യദിനത്തില്‍ 21 പോയിന്റുമായി പാലക്കാട് മേഴ്‌സി കോളജിന്റെ മുന്നേറ്റം. തിരൂരങ്ങാടി പി എസ് എം ഒ കോളജ് 10 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത്. കൊണ്ടോട്ടി ഇ എം ഇ എ, തൃശൂര്‍ സെന്റ് തോമസ് കോളജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് എന്നിവ അഞ്ച് പോയിന്റുകളായി മൂന്നാംസ്ഥാനത്ത്. ഇന്നലെ ഏഴ് ഫൈനലുകളും രണ്ട് സെമി ഫൈനല്‍ മത്സരങ്ങളും നടന്നു.

800 മീറ്ററില്‍ കൊണ്ടോട്ടി ഇ എം ഇ കോളജിലെ ലിജോ മാണിക്ക് റെക്കോര്‍ഡ്. 2009ല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ടി എസ് രാജീവ് നേടിയ 1:54.92സെക്കന്‍ഡ്‌സ് ലിജോ 1:54.90 സെക്കന്‍ഡ്‌സാക്കി തിരുത്തി. വനിതകളുടെ ലോംഗ് ജമ്പ്, അഞ്ച് കിലോ മീറ്റര്‍ നടത്തം, ഹൈജമ്പ് എന്നിവയില്‍ യഥാക്രമം പാലക്കാട് മേഴ്‌സി കോളജിലെ എന്‍ ജെ ജിന്‍സി, കെ എം മീഷ്മ, രഞ്ജുഷ എന്നിവര്‍ ഒന്നാമതെത്തി. പുരുഷന്‍മാരുടെ 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളജിലെ കെ കെ രിബാസ് മൊഹാസി ഒന്നാമതെത്തി. ഷോട്ട് പുട്ടില്‍ പി എസ് എം ഒ കോളജിലെ ഒ സൈത് ശിഹാബുദ്ദീനും വനിതകളുടെ എണ്ണൂറ് മീറ്ററില്‍ പി എസ് എം ഒ കോളജിലെ തന്നെ ടിന്‍സി ഡേവിസും വിജിയകളായി. ഇന്ന് 5000, 100,400 മീറ്റര്‍ ഓട്ടം, ട്രിപ്പിള്‍ ജമ്പ്, ഡിസ്‌കസ് ത്രോ, 4*100 മീറ്റര്‍ റിലേ, പോള്‍വാട്ട്, ഷോട്ട് പുട്ട്, ഹാമര്‍ ത്രോ, ജാവലിന്‍ ത്രോ ഇനങ്ങളില്‍ ഫൈനല്‍ നടക്കും.

Latest