ആദര്‍ശ സമ്മേളനം ചരിത്ര സംഭവമാക്കാന്‍ കര്‍മനിരതരായി സുന്നീ പ്രവര്‍ത്തകര്‍

Posted on: December 4, 2013 7:00 am | Last updated: December 4, 2013 at 7:33 am

ചെര്‍പ്പുളശേരി: 20ന് ചെര്‍പ്പുളശേരിയില്‍ നടക്കുന്ന എസ് വൈ എസ് ആദര്‍ശ സമ്മേളനം ചരിത്രസംവമാക്കാന്‍ സുന്നിപ്രവര്‍ത്തകര്‍ നാടെങ്ങും രംഗത്തിറങ്ങി കഴിഞ്ഞു. സമ്മേളന സന്ദേശം ജനമനസുകളില്‍ എത്തിക്കുന്നതിന് കമാനങ്ങള്‍, പോസ്റ്ററുകള്‍, ഫള്കസ് ബോര്‍ഡുകളും ഉയര്‍ന്നു കഴിഞ്ഞു.
യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുഗ്രാമങ്ങള്‍ മുതല്‍ പ്രചരണം സജീവമാണ്. സര്‍ക്കിള്‍ കമ്മിറ്റികളും സോണ്‍ കമ്മിറ്റികളും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സോണ്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ യൂനിറ്റ് സന്ദര്‍ശനം, നേതൃ പര്യടനം, യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം തുടങ്ങിയവയും നടന്നു വരുന്നു. സംഘ കുടുംബങ്ങളിലെ എസ് എസ് എഫ്, എസ് ജെ എം, എസ് എം എ തുടങ്ങിയവയും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. പ്രചരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സ്വാഗതസംഘത്തിന്റെ പ്രത്യേക യോഗം അഞ്ചിനും എസ് ജെ എ റെയിഞ്ച് യോഗം ഇന്ന് കാലത്ത് പത്തിനും ചെര്‍പ്പുളശേരി സുന്നിസെന്ററില്‍ ചേരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.