Connect with us

Gulf

ആര്‍.എസ്.സി.സാഹിത്യോത്സവ് വെള്ളിയാഴ്ച്ച

Published

|

Last Updated

ദോഹ: ആര്‍.എസ്.സി ഖത്തര്‍ നാഷണല്‍ സാഹിത്യോത്സവ് അബൂഹമൂര്‍ എം.ഇ.എസ്.ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം ആറിന് ഉച്ചക്ക് 12.30 ഓടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക.പ്രൈമറി,ജൂനിയര്‍,സീനിയര്‍,ജനറല്‍ വിഭാഗങ്ങളില്‍ വിവിധയൂണിറ്റുസോണ്‍ തല മത്സരങ്ങളില്‍ വിജയികളായ 350 ല്‍ പരം പ്രതിഭകള്‍, മാപ്പിളപ്പാട്ട്, വിവിധ ഭാഷാപ്രസംഗങ്ങള്‍, ഗാനങ്ങള്‍,കഥാകവിതാ രചന,സ്‌പോട്ട് മാഗസിന്‍,വാര്‍ത്തയെഴുത്ത്, പ്രോജക്റ്റ് നിര്‍മ്മാണം, ഡിജിറ്റല്‍ ഡിസൈനിംഗ്, പെന്‍സില്‍ ഡ്രോയിംഗ്,ജലച്ചായം, ഗണിതകേളി,പവര്‍ പോയിന്റ് പ്രസന്റേഷന്‍, ക്വിസ് തുടങ്ങിയ ഇനങ്ങളില്‍ നാലു വേദികളിലായി മാറ്റുരക്കും. പ്രവാസി സമൂഹത്തിന്റെ സര്‍ഗസ്പന്ദനങ്ങളുണര്‍ത്തുന്ന സാഹിത്യോത്സവ് പരിപാടികള്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി നടന്നു വരുന്നു. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്‍ കരീം ഹാജി മേമുണ്ട,കണ്‍വീനര്‍ അബ്ദുല്‍ അസീസ് സഖാഫി പാലോളി,ആര്‍.എസ്.സി ചെയര്‍മാന്‍ ജമാലുദ്ധീന്‍ അസ്ഹരി,കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട്,വിസ്ഡം കണ്‍വീനര്‍ നൗഷാദ് അതിരുമട,കള്‍ച്ചറല്‍ കണ്‍വീനര്‍ ബഷീര്‍ വടക്കൂട്ട്, സംഘടനാ കാര്യ കണ്‍വീനര്‍ അബ്ദുല്‍ അസീസ് കൊടിയത്തൂര്‍ മീഡിയാ ഇന്‍ ചാര്‍ജ് അഷ്‌റഫ് സഖാഫി നടക്കാവ് സംബന്ധിച്ചു.

Latest