വിദഗ്ധ ചികിത്സക്കായി മഅദനിയെ ആശുപത്രിയിലേക്ക് മാറ്റി

Posted on: December 3, 2013 12:18 pm | Last updated: December 3, 2013 at 12:18 pm

madani.......ബാംഗ്ലൂര്‍: വിദഗ്ധ ചികിത്സക്കായി പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മഅദനിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതിനായി മഅദനിയുടെ ബന്ധുക്കള്‍ ഇന്ന് രാവിലെ ബംഗളൂരുവില്‍ എത്തിയിരുന്നു. രേഖകള്‍ ഹാജരാക്കി നടപടി പൂര്‍ത്തിയാക്കിയതിനുശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ സൂഫിയ മഅദനിക്കും ആശുപത്രിയില്‍ നില്‍ക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മഅദനിക്ക് ചികിത്സ ലഭ്യമാക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.