ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ ഈ മാസാവസാനം ബസ് സമരം

Posted on: December 3, 2013 12:15 am | Last updated: December 3, 2013 at 11:25 pm

bus standതൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് നിര്‍ത്തിവെച്ച് സമരം നടത്തുമെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം ഗോകുല്‍ദാസ്. നാളെ മറ്റു ബസുടമ സംഘടനകളുമായി നടത്തുന്ന ചര്‍ച്ചക്ക് ശേഷം സമരത്തിന്റെ തീയതി പ്രഖ്യാപിക്കും. ബസ് രംഗത്തെ പ്രശ്‌നങ്ങള്‍ പല തവണ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികളെടുക്കാത്ത സാഹചര്യത്തിലാണ് സമരം നടത്തുന്നത്. വിദ്യാര്‍ഥികളടക്കമുള്ളവരുടെ ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും കെ ബി ടി എ ആവശ്യപ്പെട്ടു.
സ്പീഡ് ഗവര്‍ണര്‍ കേടുവന്നാല്‍ പോലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്ന അധികൃതരുടെ നടപടി തെറ്റാണെന്നും കെ ബി ടി എ ചൂണ്ടിക്കാട്ടി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാനുള്ള അധികാരമില്ലെന്നും അവര്‍ അത് തുടര്‍ന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ കെ ബി ടി എ പരസ്യ വിചാരണ നടത്തുമെന്നും ഗോകുല്‍ദാസ് മുന്നറിയിപ്പ് നല്‍കി.