പ്രതികളുടെ സുഖവാസം: ആഭ്യന്തര വകുപ്പിനെതിരെ സുധാകരന്‍

Posted on: December 2, 2013 2:27 pm | Last updated: December 2, 2013 at 2:27 pm

k sudhakaranകണ്ണൂര്‍: ടി പി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ സുഖവാസമൊരുക്കിയതിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എം പി. ടി പി കേസിലെ പ്രതികള്‍ ജയിലില്‍ സുഖിച്ച് കഴിയുന്നത് ആഭ്യന്തരവകുപ്പിന്റെ ഗുരുതര വീഴ്ച മൂലമാണ്. തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തന്നെ താഴെയിറക്കാനാണെന്നാണ് മന്ത്രി പറയുന്നത്. കുറ്റബോധം മൂലമാണ് അദ്ദേഹത്തിന് ഇങ്ങനെ തോന്നുന്നത്. ജയിലിലെ ചട്ടലംഘനങ്ങള്‍ക്ക് മന്ത്രി മറുപടി പറയണം. മന്ത്രിയുടെ അറിവോടെയാണോ പ്രതികള്‍ക്ക് ജയിലില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.

ALSO READ  ജീവസ്സുറ്റ കോണ്‍ഗ്രസിന് വേണ്ടി