എയ്ഡ്‌സ് ദിനാചരണ പരിപാടി

Posted on: December 2, 2013 1:54 pm | Last updated: December 2, 2013 at 1:54 pm

നാദാപുരം: ലോക എയ്ഡ്‌സ് ദിനത്തില്‍ ജെ സി ഐ നാദാപുരം ടൗണ്‍ ചാപ്റ്ററിന്റെയും നാദാപുരം ഗവ. ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ എയ്ഡ്‌സ് ബോധവത്കരണ ക്ലാസും റാലിയും സംഘടിപ്പിച്ചു.
ഗവ. യു പി സ്‌കൂളില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ദേവി ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ചേംബര്‍ പ്രസിഡന്റ് ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബംഗ്ലത്ത് മുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ നാസര്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ ജി അസീസ്, പി കെ ദാമുമാസ്റ്റര്‍, ഹെഡ്മിസ്ട്രസ് ഉഷാകുമാരി, നാദാപുരം എയ്ഡ്‌സ് സെല്ലിലെ ഷൈജി, മനോജ് നാച്വറല്‍, ജഅ്ഫര്‍ വാണിമേല്‍, ശ്രീകാന്ത്, ബിമല്‍, ബിജിത്ത് പ്രസംഗിച്ചു.
ഡോ. ഷാലുമോഹന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ എന്‍ സി സി, സ്‌കൗട്ട്, ജെ ആര്‍ സി വിദ്യാര്‍ഥികളുടെ ബോധവത്കരണ റാലിയും നടന്നു.