തിരുവനന്തപുരം: ജില്ലയിലെ അരുവിക്കരയില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും. നാളെ രാവിലെയോടെ മാത്രമേ പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.
നഗരത്തിലേക്കുള്ള പ്രധാന വിതരണ പൈപ്പാണ് പൊട്ടിയത്. പേരൂര്‍ക്കട, മെഡിക്കല്‍ കോളജ്, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുക. കോണ്‍ക്രീറ്റ് പൈപ്പാണ് പൊട്ടിയത്.