നരേന്ദ്ര മോഡിക്ക് ഡല്‍ഹിയില്‍ വിലക്ക്

Posted on: November 30, 2013 3:52 pm | Last updated: November 30, 2013 at 3:52 pm

modi sadന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് മത്സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിന് വിലക്ക്. മുന്‍സിപ്പല്‍ കൗണ്‍സിലാണ് അനുമതി നിഷേധിച്ചത്. സുരക്ഷകണക്കിലെടുത്താണ് മോദിക്ക് അനുമതി നല്‍കാത്തതെന്നാണ് വിശദീകരണം.

തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി മോഡിക്ക് നാലിടങ്ങളില്‍ പ്രസംഗിക്കാനാണ് ബി ജെ പി അനുമതി തേടിയിരുന്നത്. രാവിലെ 11 മണിക്ക് ശാഹ്ദ്ര സി.ബി.ഡി. പാര്‍ക്കിലും മൂന്നുമണിക്ക് സുല്‍ത്താന്‍പുര്‍ മസ്‌റയിലും വൈകിട്ട് അഞ്ചുമണിക്ക് ചെങ്കോട്ട പരേഡ് ഗ്രൗണ്ടിലുമാണ് മോദി പ്രസംഗിക്കാനിരുന്നത്.