ജില്ലാ ജൂനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയും

Posted on: November 30, 2013 10:15 am | Last updated: November 30, 2013 at 10:15 am

കല്‍പറ്റ: അക്ഷര കുമ്പളേരിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് കുമ്പളേരിയില്‍ ഇന്നും നാളെയും ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി മുതിര്‍ന്ന കായികതാരങ്ങളെ ആദരിക്കും. നിര്‍ധനര്‍ക്ക് ചികിത്സാ സഹായം നല്‍കും. ഇന്ന് രാവിലെ 8.30 ന് ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ എഫ് ടോമി പതാക ഉയര്‍ത്തും. നാളെ വൈകീട്ട് നാലിനു നടക്കുന്ന സമാപന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എം.യു ജോര്‍ജ് അധ്യക്ഷനായിരിക്കും. സമ്മേളനത്തിനു ശേഷം മാനന്തവാടി രാഗതരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള ഉണ്ടായിരിക്കും. സംസ്ഥാന തലത്തിലേക്ക് ജില്ലാ ജൂനിയര്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചാമ്പ്യന്‍ഷിപ്പാണിതെന്ന് കേരള വോളിബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി ബി ശിവന്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എ.വി എല്‍ദോ, കണ്‍വീനര്‍ പി വി എല്‍ദോ, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ബിനോ പോള്‍ ഇ എഫ് ടോമി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.