Connect with us

Business

സാമ്പത്തിക വളര്‍ച്ചയുടെ തോത് വര്‍ധിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ തോത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം സെപ്തംബറില്‍ അവസാനിച്ച െ്രെതമാസ കാലയളവില്‍ 4.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. തൊട്ടു മുമ്പുള്ള െ്രെതമാസത്തില്‍ ഇത് 4.4 ശതമാനം മാത്രമായിരുന്നു. ജൂലൈ സെപ്തംബര്‍ കാലയളവില്‍ സാമ്പത്തിക രംഗത്ത് 4.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നായിരുന്നു പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ വലിയിരുത്തല്‍. ഇതിനെ വെല്ലുന്ന പ്രകടനമാണ് ഇക്കുറി സാമ്പത്തിക മേഖലയില്‍ ഉണ്ടായിരിക്കുന്നത്.
എന്നാല്‍ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തില്‍ താഴെ തുടരുന്ന തുടര്‍ച്ചയായ നാലാം െ്രെതമാസമാണ് സെപ്തംബറില്‍ പൂര്‍ത്തിയായത്. കൂടാതെ, ഇന്ത്യയിലെ ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും കാര്യമായ കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്ന എട്ട് ശതമാനത്തിലും വളരെ തഴെയാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്ന സാമ്പത്തിക വളര്‍ച്ച.
സാമ്പത്തിക മേലയില്‍ നിന്ന് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ വെള്ളിയാഴ്ച്ച കാര്യമായ മുന്നേറ്റം പ്രകടമായി. സെന്‍സെക്‌സ് 257 പോയന്റ് ഉയര്‍ന്നാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്.

Latest