ഗ്രാമസഭകള്‍ സജീവമാക്കും: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Posted on: November 29, 2013 1:24 pm | Last updated: November 30, 2013 at 5:46 am

janasambarkam-2കാസര്‍കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമസഭകള്‍ സജീവമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാസര്‍കോട്ട് ജനസമ്പര്‍ക്ക് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകെ 6,908 പരാതികളാണ് ലഭിച്ചത്. ഇതില്‍ 301 അപേക്ഷകളാണ് മുഖ്യമന്ത്രി നേരിട്ടു പരിഗണിക്കുന്നത്.

ജനസമ്പര്‍ക്ക് പരിപാടിക്കെതിരെ പ്രതിഷേധവുമായി എത്തിയ എല്‍ ഡി എഫ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. വിദ്യാനഗര്‍ കോളജ് പരിസരത്ത് നിന്നാരംഭിച്ച സി പി എം മാര്‍ച്ച് നഗരസഭാ സ്‌റ്റേഡിയത്തിന് സമീപം തടയുകയായിരുന്നു.

ഇടതുപക്ഷത്തിനുപുറമെ ബി ജെ പിയും മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്നതിനാല്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ദക്ഷിണ മേഖലാ ഐ ജി സുരേഷ് പുരോഹിതിനാണ് സുരക്ഷാ ചുമതല.