മമ്പുറം തങ്ങള്‍ ആണ്ടു നേര്‍ച്ചയും കണ്‍വെന്‍ഷനും ഇന്ന്

Posted on: November 29, 2013 10:07 am | Last updated: November 30, 2013 at 12:01 am

പനമരം: ഖുത്വുബ്ബുസ്സമാന്‍ മമ്പുറം തങ്ങളുടെ ആണ്ടുനേര്‍ച്ചയും ഈ വര്‍ഷത്തെ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് ബുര്‍ദാ മജ്‌ലിസിന്റെ സംഘാടകസമിതി രൂപീകരണ കണ്‍വെന്‍ഷനും ഇന്ന് വൈകിട്ട് മൂന്നിന് ബദ്‌റുല്‍ ഹുദയില്‍ നടക്കും. എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ,എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം വി ഹംസ മുസ്‌ലിയാര്‍, പാലേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ കെ മുഹമ്മദലി ഫൈസി, പി പി മുഹമ്മദ് സഖാഫി ചെറുവേരി, ഉമര്‍ സഖാഫി ചെതലയം,സൈതലവി കമ്പളക്കാട്, ഈസ്മാഈല്‍ സഖാഫി റിപ്പണ്‍, സുലൈമാന്‍ അമാനി, കെ കെ മമ്മൂട്ടി മദനി, പി ഉസ്മാന്‍ മൗലവി, പി കെ ഇബ്രാഹീം സഖാഫി, കെ പി അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, വരിയില്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും.സമാപന പ്രാര്‍ഥനക്കും മമ്പുറം മൗലിദിനുംസയ്യിദ് ഹസ്സന്‍ കോയ അഹ്‌സനി അല്‍ ഹൈദറൂസി നേതൃത്വം നല്‍കും.