Connect with us

Malappuram

തിരൂരങ്ങാടി ഹജൂര്‍കച്ചേരി നവീകരണം ത്വരിതഗതിയില്‍

Published

|

Last Updated

തിരൂരങ്ങാടി: താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന ചെമ്മാട്ടെ ഹജൂര്‍കച്ചേരി നവീകരണ പ്രവര്‍ത്തനം ത്വരിതഗതിയില്‍. ബ്രിട്ടീഷ് ഭരണകാലത്ത് ഹജൂര്‍കച്ചേരിയായി ഉപയോഗിച്ചിരുന്ന പുരാതനമായ ഈ കെട്ടിടം പൈതൃക സ്മാരകമായി നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.ഒരുകോടി രൂപ ചെലവിലാണ് പവൃത്തി നടത്തുന്നത്. ഇതിന്റെ ആദ്യഘട്ടമായി 50 ലക്ഷം രൂപയുടെ നവീകരണത്തിനാണ് അനുമതി ലഭിച്ചിട്ടുള്ളത്.
മേല്‍കൂരയുടെ കേടുവന്ന പട്ടികയും ഓടും മാറ്റുക, പടിപ്പുര മോഡല്‍ ഗേറ്റ് സ്ഥാപിക്കുക, മുറ്റം ഇന്റര്‍ലോക്ക് ചെയ്യുക, കെട്ടിടത്തിന്റെ ഉള്‍ഭാഗം ടൈല്‍സ് പതിക്കുക, വയറിംഗ് മാറ്റുക തുടങ്ങിയവയാണ് നടത്തുന്നത്. മേല്‍ക്കൂരയുടെ കേടുവന്ന പട്ടികയും ഒടും മാറ്റുന്ന പ്രവൃത്തി പൂര്‍ത്തിയായി. മുറികളുടെ നിലം ടൈല്‍സ് പതിക്കുന്നതാണ് നടക്കുന്നത്. പഴമ നിലനിര്‍ത്തുന്ന ഓടുകൊണ്ടുള്ള ടൈല്‍സാണ് നിലത്ത് പതിക്കുന്നത്. പരപ്പനങ്ങാടി പി ഡബ്ല്യൂഡി കെട്ടിടം വിഭാഗമാണ് പവൃത്തി നടത്തുന്നത്. മുറ്റം ഇന്റര്‍ലോക്ക് നടത്തണമെങ്കില്‍ ഇവിടെയുള്ള മണല്‍ വാഹനങ്ങള്‍ മാറ്റേണ്ടതുണ്ട്.
വര്‍ഷങ്ങളായി പിടികൂടി തുരുമ്പടിച്ച് കിടക്കുന്ന വാഹനങ്ങള്‍ കാടുമൂടിക്കിടക്കുകയാണ്. മണല്‍ വാഹനങ്ങളും മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് പിടിയിലാകുന്നവരെ പാര്‍പ്പിച്ചിരുന്ന കച്ചേരിയിലെ ലോക്കപ്പ് മുറിയാണ് ഇപ്പോള്‍ താലൂക്ക് ഓഫീസിലെ റിക്കാര്‍ഡുകള്‍ സൂക്ഷിക്കുന്നത്.അന്നത്തെ മലബാര്‍ കലക്ടറുടെ കാര്യാലയമായിരുന്നു ഇത്.

Latest