എസ് എസ് എഫ് ജില്ലാ ഹയര്‍സെക്കന്‍ഡറി വര്‍ക്ക്‌ഷോപ്പ് മലപ്പുറത്ത്‌

Posted on: November 29, 2013 9:38 am | Last updated: November 29, 2013 at 9:38 am

മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ ഹയര്‍സെക്കണ്ടറി വര്‍ക്ക്‌ഷോപ്പ് അടുത്തമാസം ഒന്നിന് രാവിലെ 11 മണിക്ക് മലപ്പുറം സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കും. ഹയര്‍സെക്കന്‍ഡറി ക്യാമ്പസ് യൂനിറ്റ് കോഡിനേറ്റര്‍, സെക്ടര്‍ ഗൈഡന്‍സ് സെക്രട്ടറിമാര്‍ എന്നിവരാണ് വര്‍ക്ക്‌ഷോപ്പില്‍ സംബന്ധിക്കുക. ജില്ലാ ഹയര്‍സെക്കന്‍ഡറി സമിതിക്ക് കീഴില്‍ നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ പദ്ധതികളുടെ ചര്‍ച്ചയും പ്രഖ്യാപനവും നടക്കും. വര്‍ക്ക്‌ഷോപ്പില്‍ എ ശിഹാബുദ്ദീന്‍ സഖാഫി പെരുമുക്ക്, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി, സി കെ എം ഫാറൂഖ്, ടി അബ്ദുന്നാസര്‍, എം കെ എം സ്വഫ്‌വാന്‍ സംബന്ധിക്കും.