ഇറാനില്‍ ഭൂചലനത്തില്‍ എട്ടുമരണം

Posted on: November 29, 2013 8:36 am | Last updated: November 29, 2013 at 8:36 am

iran eqതെഹ്‌റാന്‍: തെക്കന്‍ ഇറാനിലുണ്ടായ ഭൂചലനത്തില്‍ എട്ടു പേര്‍ മരിക്കുകയും 59 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ 12 പേരുടെ നില ഗുരുതരമാണ്. റഷ്യന്‍ സഹായത്തോടെ നിര്‍നിച്ച ആണവ റിയാക്ടറിന്റെ 60 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 20 സെക്കന്റാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനം നീണ്ടുനിന്നത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.