ഫിലിപ്പീന്‍സ്: ഖത്തര്‍ ഐ.സി.എഫ് സഹായം കൈമാറി

Posted on: November 28, 2013 8:49 pm | Last updated: November 28, 2013 at 8:49 pm

ദോഹ: ഹയാന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ഫിലിപ്പീന്‍സ് ജനതയ്ക്കുള്ള ഖത്തര്‍ ഐ.സി എഫ് സഹായം ഖത്തറിലെ ഫിലിപ്പീന്‍സ് എംബസ്സിക്ക് കൈമാറി. ഖത്തര്‍ ഐ.സി.എഫ് ക്ഷേമകാര്യ സമിതിയുടെ കീഴില്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച മൂന്നു ടണ്ണോളം വസ്ത്രങ്ങളാണ് ദുരിതബാധിതര്‍ക്കായി നല്‍കിയത്. ആകസ്മികമായ ദുരന്തത്തില്‍ ഉടുതുണിക്ക് മറുതുണിയില്ലാതായവര്‍ക്ക് കൈത്താങ്ങാകാന്‍ ഉദ്ദേശിച്ചു ഖത്തറിലെ ഫിലിപ്പീന്‍സ് എംബസ്സിയുമായി സഹകരിച്ചു കൊണ്ടുള്ള ഈ പദ്ധതി.ഖത്തര്‍ ഗവണ്മെന്ടിനു ശേഷം രാജ്യത്ത് നിന്നും ഇവ്വിഷയകമായി ജനകീയ സഹായഹസ്തം നീട്ടുന്ന ആദ്യത്തെ ഇന്ത്യന്‍ പൊതുജന കൂട്ടായ്മയാണ് ഐ.സി.എഫ്. എംബസിയിലെത്തിയ ഐ.സി.എഫ് സംഘത്തെ എംബസി കള്‍ച്ചറല്‍ ഓഫീസര്‍ റിച്ചാര്‍ഡ് ബില്ലേഡോയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഐ.സി.എഫ് നാഷണല്‍ സെന്‍ട്രല്‍ നേതാക്കളായ അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുസ്സലാം പാപ്പിനിശ്ശേരി, മുഹമ്മദ് ഷാ ആയഞ്ചേരി, ഹാരിസ് വടകര, ബഷീര്‍ വടക്കൂട്ട്, ഹബീബ് മാട്ടൂല്‍, ഇസ്മാഈല്‍ വടകര, അബ്ദുല്ലത്തീഫ് പയ്യോളി തുടങ്ങിയവര്‍ സംബന്ധിച്ചു.