മുന്നണി മാറില്ലെന്ന് സി പി എം പ്ലീനത്തില്‍ മാണി

Posted on: November 28, 2013 7:45 pm | Last updated: November 28, 2013 at 7:45 pm

KM-Mani-Malayalamnewsപാലക്കാട്: മുന്നണി മാറ്റം എന്ന അജണ്ട കേരള കോണ്‍ഗ്രസ്സിലന്റെ മുന്നിലില്ലെന്നും കേരളത്തിന്റെ വികസത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് തന്റെയും പാര്‍ട്ടിയുടേയും നിലപാടെന്നും ധനമന്ത്രി കെ എം മാണി. പ്ലീനത്തോടനുബന്ധിച്ച സാമ്പത്തിക സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എം പ്ലീനത്തില്‍ മാണി പങ്കെടുക്കുന്നത് മുന്നണി മാറ്റത്തിന്റെ സൂചനയാണെന്ന് പ്രചാരണമുണ്ടായിരുന്നു. അതേസമയം മാണിയുമായി സാധ്യമായ മേഖലകളിലെല്ലാം യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് തുടര്‍ന്ന് പ്രസംഗിച്ച തോമസ് ഐസക് പറഞ്ഞു.