Connect with us

Palakkad

പാര്‍ട്ടിയുടെ സമീപകാല വ്യവസ്ഥിതി വിളിച്ചോതി സംഘടനാ രേഖ

Published

|

Last Updated

പാലക്കാട്: സമരപോരാട്ടങ്ങളിലൂടെ വളര്‍ന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമീപകാല സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന സമരങ്ങളൊന്നും ക്ലച്ചുപിടിക്കാത്തതും വിജയിപ്പിക്കാനാകാത്തതും ഗൗരവമായി കാണണമെന്നും സമരപോരാട്ടങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആഗോളതലത്തില്‍ തന്നെയുള്ള ജീവവായുവെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാരേഖയില്‍ പറയുന്നു.
വര്‍ഗ ബഹുസംഘടനകളുടെ സമരങ്ങളും പൊതുജനങ്ങളില്‍ അവമതിയാണ് ഉണ്ടാക്കുന്നത്. ഇത് പ്രവര്‍ത്തകരില്‍ വെറുപ്പും മടുപ്പുമുണ്ടാക്കുന്നു.
കണക്കുകള്‍ പര്‍വതീകരിച്ച് തെറ്റായ വിവരങ്ങളാണ് മേല്‍ഘടകങ്ങള്‍ക്ക് കീഴ്്ഘടകങ്ങള്‍ നല്‍കുന്നത്. പഴയകാല മാടമ്പിമാരെപോലെയാണ് ചില നേതാക്കള്‍ പെരുമാറുന്നത്. ഇവരെ ജനങ്ങള്‍ക്ക് ഭയമാണ്.
ഇത്തരം സ്ഥലങ്ങളില്‍ ഇനിയും പാര്‍ട്ടിക്ക് വീഴ്ചപറ്റും. കമ്യൂണിസ്റ്റുകാര്‍ കച്ചവടക്കാരാകുകയും ഇതുവഴി ഇവരുടെ ഉള്ളില്‍ കച്ചവട മനഃസ്ഥിതിയും ലാഭതാത്പര്യങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഇത്തരക്കാര്‍ കൂടുതല്‍ ലാഭംതേടി ഭൂമി- മണല്‍ കച്ചവടക്കാരായി. ഇത് പാര്‍ട്ടിക്കാണ് തിരിച്ചടിയായത്.ജനങ്ങളുടെ വിശ്വാസതകര്‍ച്ചയ്ക്ക് ഇതും മുഖ്യകാരണമായി.
ആഡംബര ജീവിതവും കൂറ്റന്‍ വീടുകളും നിര്‍മിച്ച് മുതലാളിത്ത വ്യതിയാനത്തിലേക്ക് നേതാക്കള്‍ വഴിമാറി.
കമ്യൂണിസ്റ്റ് ജീവിതരീതിയില്‍ വന്ന മാറ്റം പല നേതാക്കളെയും സ്വഭാവശുദ്ധി ഇല്ലാത്തവരാക്കിയെന്നും സ്വയംതിരുത്താന്‍ ഇവര്‍ തയാറാകണമെന്നും സംഘടനാരേഖയില്‍ പറയുന്നു.

Latest