ലീഗിലെ എന്‍ കെ റഷീദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Posted on: November 28, 2013 8:08 am | Last updated: November 28, 2013 at 8:08 am

കല്‍പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യു ഡി എഫിലെ എന്‍ കെ റഷീദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കെവി ശശി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 20 വര്‍ഷം മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗമായും പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, മടക്കിമല സര്‍വ്വീസ് സഹകരണബാങ്ക് ഡയറക്ടര്‍, മുസ് ലിം ഓര്‍ഫനേജ് കമ്മറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്‌ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. കോഴിക്കോട് ഫാറൂഖ് കോളജ്, തളിപ്പറമ്പ് സര്‍സയ്യദ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. നീലിക്കണ്ടി നഫീസയാണ് ഭാര്യ. ഹസീന, ഷമീന, ഷബീര്‍ എന്നിവര്‍ മക്കളാണ്. ജില്ലാ പഞ്ചായത്തില്‍ നടന്ന അനുമോദന യോഗത്തില്‍ എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍ എ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ദേവകി, കെ എല്‍ പൗലോസ്, പി പി എ കരീം തുടങ്ങിയവര്‍ പങ്കെടുത്തു.
കല്‍പറ്റ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എന്‍ കെ റഷീദിനെ എസ് ഇ യു ജില്ലാ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് 10 ശതമാനം സ്ഥാനകയറ്റം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കണം.