എസ് എസ് എഫ് ജില്ലാ സഹവാസം ശില്‍പ്പശാല സമാപിച്ചു

Posted on: November 27, 2013 8:01 am | Last updated: November 27, 2013 at 8:01 am

മലപ്പുറം: എസ് എസ് എഫ് ജില്ലാ സഹവാസം ശില്‍പശാല സമാപിച്ചു. സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നടപ്പിലാക്കുന്ന പരിശീലനക്കളരിയുടെ ഭാഗമായി സെക്ടര്‍ ഘടകങ്ങളില്‍ ഡിസംബര്‍ മാസം മുതല്‍ ആരംഭിക്കുന്ന ഐടീം സഹവാസം ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ ഡിവിഷന്‍ ചുമതലയുള്ള എസ് ഡി മാരെയും ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കുമാണ് ശില്പശാല സംഘടിപ്പിച്ചത്. എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രൈനിംഗ് സെക്രട്ടറി എം അബ്ദുല്‍ മജീദ് ശില്‍പശാലക്ക് നേതൃത്വം നല്‍കി. കെ സൈനുദ്ദീന്‍ സഖാഫി, എ ശിഹാബുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി, കെ വി ഫഖ്‌റുദ്ദീന്‍ സഖാഫി, സയ്യിദ് മുര്‍തള സഖാഫി, എം അബ്ദുര്‍റഹ്മാന്‍, സി കെ എം ഫാറൂഖ്, ടി അബ്ദുന്നാസര്‍, എം കെ എം സ്വഫ്‌വാന്‍ സംബന്ധിച്ചു.