ഒറ്റത്തവണ രജിസ്‌ട്രേഷന്‍: പി എസ് സി ഉദ്യോഗാര്‍ഥികള്‍ വലയുന്നു

Posted on: November 27, 2013 7:58 am | Last updated: November 27, 2013 at 7:58 am

മലപ്പുറം: ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തിയ സമയത്ത് ഫോട്ടോയിലെ പേരും തീയതിയും ഉള്‍പ്പെടുത്താന്‍ വിട്ട് പോയ പല ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയില്ലായെന്ന നിലപാടാണ് കേരള പബഌക് സര്‍വീസ് കമ്മീഷന്‍ ഈടെയായി സ്വീകരിച്ച് വരുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.
ഉദ്യോഗാര്‍ഥികളുടെ യോഗ്യതയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ഫോട്ടോയിലെ പേരും തിയതിയും നോക്കിയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ഥികളില്‍ ഭൂരിഭാഗം പേരുടെയും അവസാന അവസരം കൂടിയാണ് ഇത് മൂലം നഷ്ടപ്പെടുന്നത്.
പുതിയ പരിഷ്‌ക്കരണം നടപ്പില്‍ വരുത്തിയപ്പോള്‍ ഉണ്ടായ അപാകതയാണ് ഇതിന് കാരണം എന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു തവണ അപ്പ്‌ലോഡ് ചെയ്ത ഫോട്ടോ ആറ് മാസം കഴിയുമ്പോള്‍ മാറ്റണമെന്നാണ് പി എസ് യുടെ വ്യവസ്ഥ. എന്നാല്‍ ഇത്തരം ഫോട്ടോയില്‍ തിയതിയോ, പേരോ വിട്ടുപോയാല്‍ ആ സമയത്തിനുളളില്‍ അപേക്ഷിച്ച മുഴുവന്‍ പരീക്ഷകളും എഴുതാന്‍ കഴിയില്ലായെന്നാണ് പി എസ് യുടെ നിലപാട്.
തിരിച്ചറിയല്‍ രേഖയോടൊപ്പം പരീക്ഷാ ഹാളില്‍ സമര്‍പ്പിക്കുന്ന ഹാള്‍ ടിക്കറ്റിലെ ഫോട്ടോ ഇന്‍വിജിലേറ്റര്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട ആവശ്യം മാത്രമേ ഇതിനാവശ്യമുളളു. മറിച്ച് ഫോട്ടോയില്‍ തിയതിയും പേരും വേണമെന്ന പി എസ് സി യുടെ നിലപാട് ഉദ്യോഗാര്‍ഥികളോടുളള ക്രൂരതയാണ്.
ഉറക്കം ഒഴിച്ചിരുന്നും ന്‍ തുക ഫീസായി നല്‍കി പഠിക്കുന്ന ഉദ്യോഗാര്‍ഥികളെ മാനസികമായി തളര്‍ത്തുന്ന നിലപാടാണ്. ഈയിടെ നടന്ന പരീക്ഷകളില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ പരീക്ഷ ഹാളില്‍ മോഹാലസ്യപ്പെട്ട് വീഴുന്ന അവസ്ഥ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഇത്തരം അവസ്ഥയിലുളള ഉദ്യോഗാര്‍ഥികളുടെ വിഷമതകള്‍ തീര്‍ക്കുന്നതിന് അഡ്മിഷന്‍ ടിക്കറ്റില്‍ നിലവിലുളള ഫോട്ടോയുടെ (യു ജി സി മാതൃകയില്‍) താഴെ ആറ് മാസത്തിനഌളില്‍ എടുത്ത ഒരു ഫോട്ടോ പതിച്ച് (പേരും തീയതിയും സഹിതം) അതില്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി വരുന്ന ഉദ്യോഗാര്‍ഥികളെ പരീക്ഷ എഴുതാന്‍ അവസരം നല്‍കേണ്ടതാണെന്നും ഈ വിഷയത്തില്‍ ഗവണ്‍മെന്റിന്റെ സജീവ പരിഗയുണ്ടായി പ്രശ്‌നം പരിഹരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു.