Connect with us

Malappuram

പ്രവാചക കുടുംബം ഇസ്‌ലാമിന്റെ കാവലാളുകള്‍: ഖലീല്‍ തങ്ങള്‍

Published

|

Last Updated

തിരൂരങ്ങാടി: അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ കുടുംബം മുസ്‌ലിം ലോകത്തിന് എന്നും വഴികാട്ടികളാണെന്ന് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി പറഞ്ഞു. മമ്പുറം തങ്ങളുടെ തറവാട് വീടായ തറമ്മല്‍പുര അലവിയ്യാദര്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മമ്പുറം ഉറൂസ് മുബാറകിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവാചകന്റെ കുടുംബ പരമ്പരയില്‍പെട്ടവര്‍ പ്രബോധനത്തിനായി പോയിട്ടുണ്ട്. ആളുകല്‍ക്കിടയില്‍ നന്മ മാത്രം പ്രചരിപ്പിച്ചവരാണവര്‍. അതുകൊണ്ട് തന്നെ നാനാജാതി ആളുകളും അവരെ ആദരിക്കുന്നു.അഹ്‌ലുബൈത്തിനെ ആദരിക്കല്‍ വിശ്വാസികള്‍ക്ക് കടമയാണ്.
നവീനവാദികള്‍ വഴിപിഴക്കാനുണ്ടായ കാരണം അഹ്‌ലുബൈത്തിനെ അനാദരിച്ചതാണ്. മമ്പുറം തങ്ങളുടെ ചരിത്രം നമ്മുക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ ലത്തീഫ് സഖാഫി മമ്പുറം പ്രസംഗിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കടലുണ്ടി,സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, ഒ കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി, ശറഫുദ്ദീന്‍ സഖാഫി കുറ്റിപ്പുറം, സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി സംബന്ധിച്ചു. ഉറൂസിന്റെ ഭാഗമായി മൗലിദ് പാരായണം, അന്നദാനം എന്നിവയും നടന്നു.

Latest